വിമാനം താഴ്ന്ന് പറന്നു ; സ്കൂളിന്റെ ഓടുകൾ പാറിപ്പോയി


കൊച്ചി :- വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ ഓടുകൾ പാറിപ്പോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തെ ഒക്കൽ ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂ‌ളിന്റെ ഓടുകളാണ് തകർന്നത്. ഇന്നലെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

രാത്രിയായിരുന്നതിനാൽ ആളപായം ഒഴിവായി. സമാനരീതിയിൽ ഒക്കലിൽ നേരത്തെ നിരവധി വീടുകളുടെ ഓടുകൾ പറന്നു പോയിരുന്നു. ഏതാനും മാസം മുമ്പ് നമ്പിളി കവലയിലെ ഒരു വീടിന്റെ ഓടുകളും സമാന രീതിയിൽ തകർന്നിരുന്നു.

Previous Post Next Post