SMA രോഗികൾക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപനം ; മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി രൂപ
തിരുവനന്തപുരം :- സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപനം. എസ്എംഎ രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി വകയിരുത്തുന്നതായി ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. അപൂർവ്വരോഗങ്ങൾക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി 2024 ൽ ആരോഗ്യവകുപ്പ് രൂപം നൽകിയ പദ്ധതിയുടെ ഭാഗമായാണ് പണം വകയിരുത്തിയത്.
