രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 617 കോടി രൂപയുടെ പദ്ധതി ; കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും


കോഴിക്കോട് :- രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിക്ക് ഇന്ന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളുടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. 617 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി സഹായത്തോടെയാണ് നടപ്പിലാക്കുക. ചേവായൂരിലെ ത്വക്ക് രോഗാശുപത്രിവളപ്പിൽ 20 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. രണ്ട് ഘട്ടമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.

617 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എട്ട് നിലകളിലായാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. 500 ൽ അധികം കിടക്കകൾ, ഐ.സി.യു, ഡയാലിസിസ്, ഓപറേഷൻ തിയേറ്റർ തുടങ്ങി അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പദ്ധതിയുടെ തറക്കല്ലിടും. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷയാകും. ആരോഗ്യ പ്രവർത്തകരുടെ പരിശീലന, ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. അഭിമാന പദ്ധതി നിലവിൽ വരുന്നതോടെ ട്രാൻസ്പ്ലാന്റേഷന്റെ ചിലവ് മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.

Previous Post Next Post