ഒഴുകിയെത്തി തീർഥാടകർ ; ഒറ്റദിവസം മക്കയിൽ ഉംറ നിർവ്വഹിച്ചത് 9.04 ലക്ഷം പേർ


മക്ക :- റമസാനിലെ നാലാം രാവിൽ മക്കയിൽ ഉംറ നിർവഹിച്ചത് 9.04 ലക്ഷം തീർഥാടകർ. ഹറം പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം തീർഥാടകർ ഉംറ നിർവഹിക്കുന്നത്. എഐ സെൻസറുകളും സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും വഴി തിരക്ക് നിയന്ത്രിച്ചിരുന്നു. 

പ്രദക്ഷിണ വഴിയിൽ തീർഥാടകർക്കു മാത്രമായിരുന്നു പ്രവേശനം. മലയാളം ഉൾപ്പെടെ 50 ഭാഷകളിൽ വിവരങ്ങൾ നൽകുന്ന 40 സ്മാർട്ട് സ്ക്രീനുകൾ പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്. റമസാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ നുസൂക് ആപ്പ് വഴി പെർമിറ്റ് എടുക്കണം.

Previous Post Next Post