ഇതരമതസ്ഥരോടുള്ള പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ സമീപനം മനുഷ്യചരിത്രത്തിൽ അപൂർവമായൊരു മാതൃകയാണ്. മതവൈവിധ്യത്തെ സംഘർഷത്തിൻ്റെ കാരണമായി കാണാതെ, സാമൂഹിക ഐക്യത്തിന്റെയും നീതിയുടെയും അധിഷ്ഠാനമായ കാണുകയായിരുന്നു തിരുമേനി. ഭരണച്ചുമതല ഏൽപ്പിച്ച ഗവർ ണർമാർക്ക് അദ്ദേഹം നൽകിയ നിർദേശങ്ങൾ അതിന് തെളിവാണ്: “നിന്നെ അഭയമാക്കുന്ന അമുസ്ലിങ്ങൾക്ക് അല്ലാഹുവിന്റെയും നബിയുടേതുമായ സംരക്ഷണം നൽകുക. നിൻ്റെ അനുയായികളെപ്പോലെ അവരെ കാണുക. സ്വന്തം അനുയായികളെ വഞ്ചിക്കുന്നതിലും ഭയാനകമാണ് അവരോടുള്ള അനീതി" (മുസ്ലിം 2/1357-58). ഭരണനീതിയുടെയും മതസഹിഷ്ണുതയുടെയും തസന്ദേശം ഈ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു.
പ്രവാചകദർശനത്തിന്റെ ഈ വിശാലതയെ ലോകചിന്തകരും ചരിത്രകാരന്മാരും അംഗീകരിച്ചിട്ടുണ്ട്. നീതിയിലും ബഹുസ്വരത യിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ച അസാമാന്യ വീക്ഷണമുള്ളയാളായിരുന്നു മുഹമ്മദ് എന എന്നാണ് ബ്രിട്ടീഷ് ചരിത്രകാരിയായ കാരൻ ആംസ്ട്രോങ്ങിൻ്റെ അഭിപ്രായം. ഇതര മതങ്ങളുടെ വിശ്വാസങ്ങളെയും ചിന്താഗതികളെയും ഉൾക്കൊള്ളാനുള്ള അദ്ദേഹത്തിൻ്റെ സന്നദ്ധതയെക്കുറിച്ച് ചരിത്രവിദഗ്ധനായ വില്യം മോണ്ട്ഗറി വാട്ട് എഴുതിയിട്ടുണ്ട്. കാലഘട്ടത്തിന്റെ പരിമിതികൾക്കപ്പുറം നിലകൊണ്ട് സഹിഷ്ണുതയുടെയും നീതിബോധത്തിന്റെയും അംഗീകാരമാണ് ഈ വിലയിരുത്തലുകൾ.
വിശുദ്ധറംസാന്റെ ആത്മാവായ കരുണ, ക്ഷമ, സഹവർത്തിത്വം എന്നിവ പ്രവാചകജീവിതത്തിൽ സമന്വിതമായി പ്രതിഫലിച്ചിരുന്നു. മതവൈവിധ്യം വൈരുധ്യമല്ല; മറിച്ച്, മനുഷ്യ ഐക്യത്തിന്റെ സമ്പത്താണ് എന്ന ദർശനമാണ് വിശുദ്ധ ഖുർആനും പ്രവാചകനും മനുഷ്യരാശിക്ക് പകർന്നുതന്നത്. "മനുഷ്യരേ! നിസ്സംശയം, നിങ്ങളെ നാം ഒരു പുരുഷനിലും ഒരു സ്ത്രീയിലും നിന്നുമായി സൃഷ്ടിച്ചു. നിങ്ങൾ പരസ്പരം പരിചയപ്പെടേണ്ടതിനായി നിങ്ങളെ ജാതികളും ഗോത്രങ്ങളുമാക്കി. നിശ്ചയമായി, നിങ്ങളിൽ അല്ലാഹുവിന്റെ സന്നിധിയിൽ ഏറ്റവും ബഹുമാനാർഹൻ ഏറ്റവും ദൈവഭക്തിയുള്ളവനാണ്." (49:13) എന്ന ഖുർആൻ പ്രഖ്യാ പനം പരസ്പരബഹുമാനത്തിനും സഹജീവിതത്തിനും ആഹ്വാനം ചെയ്യുന്നു. മദീനയിലെ യഹൂദരും ക്രൈസ്തവരും ഉൾപ്പെട്ട സമൂഹങ്ങളുമായി പ്രവാചകൻ (സ) രൂപപ്പെടുത്തിയ സാമൂഹിക-രാഷ്ട്രീയ ഉടമ്പടികൾ മതസൗഹാർദത്തിൻ്റെ ദൃഢമായ ചരിത്രസാക്ഷ്യങ്ങ ളാണ്. സമകാലിക ഇന്ത്യയിലെ മത-സാമൂഹിക സാഹചര്യങ്ങ ളിലേക്ക് ചേർത്തുനോക്കുമ്പോൾ, പ്രവാചകമാതൃകയുടെ പ്രസ ക്തി ഇന്നും അതിവിശാലമാണ്.
