ദുബായിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിനിക്കും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം


അഴീക്കോട് :- ദുബായിലുണ്ടായ വാഹനാപകടത്തിൽ അഴീക്കോട് സ്വദേശിയായ യുവതിക്കും അഞ്ച് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം. അഴീക്കോട് പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം 'ആർഷ അഷിത'യിൽ ആർഷ (35), ഏകമകൾ റൂഹി (5) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്.

കാറിൽ സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നു ഇരുവരും. സ്വന്തം കാർ പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയും ചെയ്തതായാണ് ലഭിച്ച വിവരം. ഓൺലൈൻ ബിസിനസ്സ് നടത്തി വരികയായിരുന്ന ആർഷ, ഭർത്താവ് നിഹിലിനൊപ്പം വർഷങ്ങളായി ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും കുടുംബവും ദുബായിൽ തന്നെയാണ് താമസിക്കുന്നത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ അടുത്ത ഫ്ലാറ്റിലുണ്ട്.  ടി.കെ പുരുഷോത്തമന്റെയും അമ്മ ഗീതയുടെയും മകളാണ് ആർഷ.
Previous Post Next Post