തളിപ്പറമ്പ് :- ദേശീയപാത 66 ൽ നിർമാണത്തിലെ അശാസ്ത്രീയതമൂലം ദുരിതമനുഭവിക്കുന്ന തളിപ്പറമ്പിന് സമീപത്തെ കുപ്പം, കാണിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ ദേശീയ പാത അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ടി.കെ ഗോവിന്ദൻ മാസ്റ്റർ MLA അറിയിച്ചു.
ഈ പ്രശ്നത്തെ സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നൽകിയിട്ടുണ്ട്. തുടർ നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും MLA പറഞ്ഞു.
