മാട്ടൂലിൽ നിയന്ത്രണം വിട്ട മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചുകയറി അപകടം


മാട്ടൂൽ :- കർണാടകയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് മാട്ടൂൽ നോർത്ത് സമീറ സ്റ്റോപ്പ് കടപ്പുറത്ത് ഇടിച്ചുകയറി. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. ദിവസങ്ങളായി പുറംകടലിൽ മീൻ പിടിക്കുകയായിരുന്ന ഇവർ അഴിക്കോട് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് പോകവേയാണ് ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചുകയറിയത്. ആറുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ബോട്ട് കടലിലേക്ക് തിരിച്ചിറക്കി.

Previous Post Next Post