മയ്യിൽ :- മയ്യിൽ കുടുംബാരോഗ്യ കേന്ദ്രം RKSA പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ കുട്ടികൾക്കുള്ള കുട്ടിഡോക്ടർ സഹപഠന ക്യാമ്പ് സംഘടിപ്പിച്ചു. മയ്യിൽ സാമൂ ഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ സുലേഖ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
ലഹരിപദാർഥങ്ങളുടെ ഉപയോഗം, സൈബർ സുരക്ഷ, പകർച്ചവ്യാധികൾ, ലൈംഗികാരോഗ്യം, കുട്ടികളുടെ അവകാശങ്ങൾ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽ കുമാർ വിശദീകരിച്ചു. സൗമിനി, അജിത കുമാരി, ടെന്നിസൻ തോമസ്, കെ.രാജേഷ് ബാബു എന്നിവർ സംസാരിച്ചു. ഡോ. കെ.സുഷമ സ്വാഗതവും പിആർഒ ആർ.ഇ ശ്രീവിദ്യ നന്ദിയും പറഞ്ഞു.

