കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ പെരുമാച്ചേരി വാർഡിലെ കോടിപ്പൊയിൽ പ്രദേശത്ത് അംഗൻവാടിയോ ശിശുമന്ദിരമോ ഇല്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. 400-ൽ അധികം വീടുകളിലായി 2000 ത്തിൽ കൂടുതൽ ആൾക്കാർ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് അംഗൻവാടികളിൽ നിന്നുള്ള പരിചരണമോ ആനുകൂല്യങ്ങള്ള ലഭിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇവിടെ അംഗൻവാടിയോ ശിശുമന്ദിരമോ അനുവദിക്കുന്നതിനാവശ്യപ്പെട്ട് വാർഡ് മെമ്പർ കെ.പി സജീവ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
കിലോമീറ്ററുകളോളം അകലെയുള്ള കാവുംചാൽ, പള്ളിപ്പറമ്പ് അംഗൻവാടികളിൽ എത്തിച്ചേരുന്നതിനുള്ള യാത്രാസൗകര്യങ്ങള്ളാ ഇല്ലാത്തത് പ്രയാസകരമാകുകയാണ്. ഗർഭിണികളും മുലയുട്ടുന്ന അമ്മമാരുമുള്ള ഇവിടെ അവർക്കുള്ള സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. അതിനാൽ കോടിപ്പോയിൽ പ്രദേശത്തെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറുന്നതിന് അംഗൻവാടിയോ ശിശുമന്ദിരമോ അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

