പോക്സോ കേസിൽ കണ്ണൂരിൽ മോട്ടിവേഷണൽ സ്‌പീക്കർ അറസ്റ്റിൽ


കണ്ണൂർ :- പോക്സോ കേസിൽ മോട്ടിവേഷണൽ സ്‌പീക്കർ അറസ്റ്റിൽ. കണ്ണൂർ എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്ത‌ത്. കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്‌പദമായ സംഭവം.

നേരത്തെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസുകാരനുമായ ഫിലിപ്പ് മമ്പാടും പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. നിലമ്പൂർ ഡിവൈഎസ്‌പി വി.വി ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

Previous Post Next Post