കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ഈ വർഷത്തെ കളിയാട്ടം പൂജാതി കർമങ്ങൾ മാത്രമായി നാളെ നടക്കും.
ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, 3 മണിക്ക് കാവിൽ കയറൽ, 6 മണിക്ക് ദീപാരാധനക്ക് ശേഷം പൂജാതി കർമങ്ങൾ എന്നിവ നടക്കും.
