നാറാത്ത് ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.സുധീഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംടി ഹസീന പദ്ധതി വിശദീകരിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പൊയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.പി മുഹമ്മദ്, ഉഷ പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.പ്രശാന്ത് മാസ്റ്റർ, കെ.വി ഷിജ, ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്കർ കണ്ണാടിപ്പറമ്പ്, മെമ്പർമാരായ കബീർ കണ്ണാടിപ്പറമ്പ്, പി.ദാമോദരൻ മാസ്റ്റർ, പി.ബൈജു, പഞ്ചായത്ത് സെക്രട്ടറി എ.ജി അജിത്കുമാർ എന്നിവർ സംസാരിച്ചു.

Previous Post Next Post