സപ്ലൈകോ വെളിച്ചെണ്ണ വില കുറച്ചു


തിരുവനന്തപുരം :- സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണ വില കുറച്ചു. സപ്ലൈകോയിൽ നിന്നും ലിറ്ററിന് 289 രൂപയ്ക്ക് ശബരി വെളിച്ചെണ്ണ വാങ്ങാം. സബ്‌സിഡി ഇതര വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. പൊതുവിപണിയിലെ വിലക്കയറ്റം കണക്കിലെടുത്താണ് സബ്‌സിഡി നിരക്കുകളിൽ മാറ്റം വരുത്തിയത്.

Previous Post Next Post