ആളില്ലാത്തപ്പോൾ വീട്ടിൽ കയറിയത് ചോദ്യം ചെയ്തു ; അയൽവാസിയുടെ ക്രൂരമർദ്ദനമേറ്റ് വയോധികൻ മരണപ്പെട്ടു


കോഴിക്കോട് :- അയൽവാസിയുടെ ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി കീഴൽ മീത്തൽ ബാലൻ(71) ആണ് ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഫെബ്രുവരി 8ന് രാത്രിയായിരുന്നു ബാലന് സമീപവാസിയുടെ മർദ്ദനമേറ്റത്. 

ബാലനും ഭാര്യയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സമീപത്തെ വീട്ടിലെ വിനോദ് വീടിനുള്ളിൽ കയറിയത് ചോദ്യം ചെയ്‌തതാണ് മർദ്ദനം ഏൽക്കാൻ കാരണമായതെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വർഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും കഴുത്തിനും മർദ്ദനത്തിൽ പരിക്കേറ്റതായി ഭാര്യ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിനോദനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. ഗീതയാണ് ബാലന്റെ ഭാര്യ. മക്കൾ : വിഷ്‌ണു ദത്ത്, ജിഷ്ണു ദത്ത്. മരുമകൾ : നീഷ്മ.

Previous Post Next Post