തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലത്തില്‍ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ വായന പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
10 മാര്‍ക്ക് വരെ നല്‍കിക്കൊണ്ടാണ് വിദ്യാര്‍ഥികളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിവരിച്ചു.
പത്രം വായനയും പുസ്തക വായനയും പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വര്‍ദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
