ചെറുപുഴ :- നൈറ്റ് പട്രോളിങ്ങിനിടെ പോലീസിനെ കണ്ട് പിക്കപ്പ് ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. കണ്ണൂർ ജില്ലയിലെ ചെറുപുഴ പാലത്തിന് സമീപമാണ് സംഭവം നടന്നത്. സംശയാസ്പദമായി കണ്ട പിക്കപ്പ് ഓട്ടോറിക്ഷ പരിശോധിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെട്ടത്.
വാഹനത്തിന്റെ മുന്നിലെ നമ്പർ മറച്ച നിലയിലാണ്. ഇലക്ട്രിക് കേബിളുകളും മറ്റ് സാധനങ്ങളും വാഹനത്തിൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ചതാണോ എന്നതുൾപ്പെടെ വിശദമായി പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

