പൊതുപരിപാടികളിൽ നിന്ന് UDF ജനപ്രതിനിധികളെ മാറ്റിനിർത്തുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പൊതുപരിപാടികളിൽ നിന്ന് UDF ജനപ്രതിനിധികളെ മാറ്റിനിർത്തുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു.  മയ്യിൽ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മോഹനൻ മുത്തേടത്ത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പാർട്ടി പ്രതിനിധികളെയും മാറ്റിനിർത്തുന്നതിൽ പഞ്ചായത്ത് സെക്രട്ടറി ബിന്ദുവിനെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുശാന്ത് മടപ്പുരക്കലിന്റെ നേതൃത്വത്തിൽ വി.പത്മനാഭൻ മാസ്റ്റർ, എൻ.പി ഷാജി, വാർഡ് മെമ്പർ യൂസഫ് പാലക്കൽ, എ.കെ ശശിധരൻ, എൻ.വി നാരായണൻ, അമൽ കുറ്റ്യാട്ടൂർ, വിനോദ് സി.വി,തസ്‌ലിം.ഇ, കെ.സത്യൻ, മുസ്തഫ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Previous Post Next Post