കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു


കൊല്ലം :- കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർമാർ. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എ.സി.പി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Previous Post Next Post