മയ്യിൽ :- മയ്യിൽ വിശ്വകർമ്മ ശ്രീ ചുകന്നമ്മ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 22, 23, 24 തീയ്യതികളിൽ നടക്കും. ഏപ്രിൽ 22 ബുധനാഴ്ച വൈകുന്നേരം 7 മണിമുതൽ കലാപരിപാടികൾ. 8.30 ന് ഗുരുപൂജ.
ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഗണപതിഹോമം. 11 മണി മുതൽ 12 മണി വരെ അന്നദാനത്തിനുള്ള ദ്രവ്യ സമർപ്പണം. വൈകുന്നേരം 3 മണിക്ക് ധർമ്മദൈവ വെള്ളാട്ടത്തോടെ ആരംഭം. തുടർന്ന് തെയ്യക്കോലങ്ങളുടെ തോറ്റം.
ഏപ്രിൽ 24 വെള്ളിയാഴ്ച പുലർച്ചെ 3 മണി മുതൽ ധർമ്മദൈവത്തിന്റെ പുറപ്പാട്. തുടർന്ന് ധർമ്മദൈവം ബാലി, ഗുളിയാങ്കഭഗവതി, വിഷ്ണുമൂർത്തി, ശാസ്തപ്പൻ, ഗുളികൻ, ചുകന്നമ്മ ഭഗവതി, തായ്പരദേവത എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും. ആറാടിക്കലോടെ കളിയാട്ടത്തിന് സമാപനമാകും. പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
