ശബരിമല ഉത്സവത്തിന് മാർച്ച് 23 ന് കൊടിയേറും


ശബരിമല :- പത്ത് ദിവസത്തെ ശബരിമല ഉത്സവത്തിന് മാർച്ച് 23 ന് കൊടിയേറും. രാവിലെ 11.30 നും 12 നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഏപ്രിൽ 1 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 24 മുതൽ മാർച്ച് 31 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകുന്നേരം ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 27 മുതൽ 31 വരെ രാത്രി ശ്രീഭൂതബലിയ്ക്ക് ഒപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 

മാർച്ച് 31 ന് രാത്രി പള്ളിവേട്ട നടക്കും. രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്ക ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 1 ന് ഉച്ചയ്ക്കു പമ്പയിൽ ആറാട്ട് നടക്കും. ക്ഷേത്രനട മാർച്ച്‌ 22 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് നടതുറക്കുന്നത്.

Previous Post Next Post