വിസ്മയക്കാഴ്ചകളുമായി 'നാട്ടുപയമ' പ്രദർശനം കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എഎൽപി സ്കൂളിൽ മാർച്ച് 6 ന് തുടങ്ങും


കൊളച്ചേരി :-
ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എഎൽപി സ്കൂളിന്റെ കളിമുറ്റം ബോധനോദ്യാനത്തിൽ നിർമ്മിച്ച  കാഴ്ചപ്പുരയിൽ വിസ്മയം ഒരുക്കിക്കൊണ്ട് 'നാട്ടുപയമ' പ്രദർശനം മാർച്ച് ആറിന് തുടങ്ങും.നവീകരിച്ച കാഴ്ചപ്പുരയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി ഷബ്ന നിർവഹിക്കും.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടിവി ഷമീമ പ്രദർശനം ഉദ്ഘാടനം ചെയ്യും.

ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിന്റെ കഥയെ ആസ്പദമാക്കി പ്രശസ്ത ശില്പി സുരേന്ദ്രൻ കൂക്കാനം രൂപകൽപ്പന ചെയ്ത ദ്വിമാനശില്പം പ്രശസ്ത ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം അനാവരണം ചെയ്യും.കൊളച്ചേരിയുടെ പൈതൃകവും പാരിസ്ഥിതിക പ്രത്യേകതകളും രേഖപ്പെടുത്തിയ റിസോഴ്സ് മാപ്പ് അനാവരണവും ഇതോടനുബന്ധിച്ച് നടക്കും.

 പഴയ കാല ഗൃഹോപകരണങ്ങൾ,കാർഷിക ഉപകരണങ്ങൾ, പണിയായുധങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം,കരകൗശല വസ്തുക്കളുടെ ശേഖരം പ്രദർശനത്തിലുണ്ടാവും. രണ്ട് നാൾ നീണ്ടു നിൽക്കുന്ന പ്രദർശനം ശനിയാഴ്ച സമാപിക്കും.

Previous Post Next Post