പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം കളയാട്ട മഹോത്സവം മാർച്ച് 8 മുതൽ 11 വരെ നടക്കും.
മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ 4.56 വരെയുള്ള മുഹൂർത്തത്തിൽ കാവിൽ കയറൽ. വൈകുന്നേരം 3 മണിക്ക് നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളലും കലവറ നിറക്കൽ ഘോഷയാത്രയും. വൈകുന്നേരം 6 മണിക്ക് ഗണപതികളത്തിൽ പുജ, കൊടിഇല വെപ്പ് കർമ്മം. രാത്രി 7 മണിക്ക് പുതിയ ഭഗവതിയുടെ കൂടിയാട്ടം രാത്രി 8 മണിക്ക് പാട്ടും പറച്ചിലും ഫോക്ക് മെഗാഷോ.
മാർച്ച് 9 തിങ്കളാഴ്ച കളോംബലി, 7 മണിക്ക് കുടവെപ്പ്, 8 ഗണപതിക്കളത്തിൽ പൂജ. രാത്രി 9 മണിക്ക് പുതിയ ഭഗവതിയുടെ കൂടിയാട്ടം, തുടർന്ന് വീരൻ തോറ്റംരാത്രി 12 മണിക്ക് വീരൻ ദൈവം
മാർച്ച് 10 ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് വീരാളി പുലർച്ചെ 2 മണിക്ക് കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കൽ, തുടർന്ന് ബലി കയ്യേൽക്കൽ.പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതിഭദ്രകാളി എന്നീ തെയ്യങ്ങൾ, താലപ്പൊലി. വൈകുന്നേരം 6 മണിക്ക് ഗണപതി കളത്തിൽ പൂജ, വൈകുന്നേരം 6.30 ന് ഇളംകോലം. രാത്രി 8 മണിക്ക് ഘണ്ഡകർണ്ണൻ വെള്ളാട്ടം. രാത്രി 9 മണിക്ക് അന്തിപൂജരാത്രി 10 മണിക്ക് വിഷ്‌ണുമൂർത്തിതോറ്റം. രാത്രി 11 മണിക്ക് മുതക്കലശം എഴുന്നള്ളത്ത് രാത്രി 12 മണിക്ക് വീരൻ ദൈവം
മാർച്ച് 11 ബുധനാഴ്ച പുലർച്ചെ 1 മണിക്ക് കുളിച്ചെഴുന്നള്ളത്ത്, പുലർച്ചെ 2 മണിക്ക് കളം കയ്യേൽക്കൽ, താലപ്പൊലി. പുലർച്ചെ 3 മണിക്ക് കുളിച്ചെഴുന്നള്ളത്ത്. ഘണ്ഡകർണ്ണൻ, പുലർച്ചെ 4.30 ന് വിഷ്‌ണുമൂർത്തി, 5 മണിക്ക് കളംകയ്യേൽക്കൽ, കലശം കയ്യേൽക്കൽ, രാവിലെ 7 മണിക്ക് തായ്‌പരദേവത. രാവിലെ 8 മണിക്ക് പൂവ് ആരാധന, രാവിലെ 9 മണിക്ക് ഘണ്ഡകർണൻ്റെ ഗുരുതിതർപ്പണം. ഭണ്ഡാരപുരയിലേക്ക് തിടമ്പും തിരുവായുധവും തിരിച്ചെഴുന്നള്ളത്ത്.
മാർച്ച് 25 മുതൽ 31 വരെ പൂരമഹോത്സവവും നടക്കും.
