മുല്ലക്കൊടി കേളോത്ത് പുതിയ പുരയിൽ ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും


മുല്ലക്കൊടി :- മുല്ലക്കൊടി കുറ്റിച്ചിറ കേളോത്ത് പുതിയ പുരയിൽ ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം മാർച്ച് 5, 6 തീയതികളിൽ നടക്കും.

മാർച്ച് 5 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 4 മണിക്ക് അഷ്ടമംഗല്യം പൂജ. തുടർന്ന് കേളൻ ദൈവം വെള്ളാട്ടം, വയനാട്ടുകുലവൻ ദൈവത്തിന്റെ വെള്ളാട്ടം, ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി ദൈവത്തിന്റെ തോറ്റം, പൊട്ടൻ ദൈവത്തിന്റെ കൊട്ടിപ്പാടി തുടങ്ങൽ, കുടിവീരൻ ദൈവത്തിന്റെ തോറ്റം എന്നിവ നടക്കും.

മാർച്ച് 6 വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് കുടിവീരൻ, 3.30 ന് കണ്ടനാർ കേളൻ, 5 മണിക്ക് വയനാട്ടുകുലവൻ, 5.30 ന് പൊട്ടൻ തെയ്യം, 8 മണിക്ക് ഗുളികൻ, 9 മണിക്ക് വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.

Previous Post Next Post