BJP കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചേലേരി വൈദ്യർകണ്ടിയിൽ ഉദ്ഘാടനം ചെയ്തു


ചേലേരി :- BJP കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചേലേരി വൈദ്യർകണ്ടിയിൽ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർത്ഥി എൻ.ഹരിദാസൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നിയോജക മണ്ഡലം എൻ.ഡി.എ ചെയർമാൻ മുണ്ടേരി ചന്ദ്രൻ, മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ഭാഷണത്തിൽ വികസിത കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എൻ.ഡി.എ അധികാരത്തിലെത്തേണ്ടുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് എൻ.ഹരിദാസ് സംസാരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.




Previous Post Next Post