പാടിയിൽ അംഗൻവാടി - കയരളംമൊട്ട റോഡിൽ ചാക്കുകളിലാക്കി മാലിന്യം തള്ളിയ നിലയിൽ


കൊളച്ചേരി :- കൊളച്ചേരി അഞ്ചാം വാർഡിലെ പാടിയിൽ അംഗൻവാടി - കയരളംമൊട്ട റോഡിൽ ക്രഷറിന് സമീപം മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ ചാക്കിൽ കെട്ടിയ നിലയിലാണ് തള്ളിയത്. പ്രദേശത്തെ റോഡരികിൽ പത്തോളം ചാക്കുകളിലാക്കിയാണ് മാലിന്യം തള്ളിയത്. റോഡിന്റെ വശങ്ങളിലായി ഏറെ ദൂരത്തോളം ഇവിടെ ചാക്ക് കെട്ടുകളിൽ മാലിന്യം തള്ളിയിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് ഇക്കാര്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെന്റ്  ടീം അംഗം നിവേദിത, വാർഡ് മെമ്പർ പുരുഷോത്തമൻ എന്നിവർ സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ മാലിന്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മാലിന്യത്തിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.






Previous Post Next Post