റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരി മരിച്ചു


കോഴിക്കോട് :- റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയിൽ സുരേഷ് ബാബു(65) ആണ് മരിച്ചത്. കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപത്തെ സ്പെയർ വേൾഡ് ഷോപ്പ് കട നടത്തുന്നയാളാണ് സുരേഷ് ബാബു. 

തന്റെ ഷോപ്പിൽ പെയിൻ്റിങ് ജോലി നടക്കുന്നതിനാൽ രാത്രി കടയിൽ വന്നതായിരുന്നു സുരേഷ്. കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ പരിസരത്തുണ്ടായിരുന്നവർ ചേർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post