ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി.ശ്രീകുമാർ


ദില്ലി :- കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി.ശ്രീകുമാറിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളിൽ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വർഷത്തേക്കാണ് നിയമനം. കേന്ദ്ര സർക്കാരിനായുള്ള കോടതി വ്യവഹാരങ്ങൾ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളിൽ അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ തസ്തികൾ സൃഷ്ടിച്ചത്. 

ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായിരുന്നു. ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല. 1994ൽ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാർ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാകുന്നത്. നിലവിൽ കേരള ഗവർണറുടെ നിയമ ഉപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.ഹരിപ്പാട് സ്വദേശിയായ പി ശ്രീകുമാർ കേരള സർവകലാശാലയിൽ നിന്നാണ് നിയമ ബിരുദം നേടുന്നത്.

Previous Post Next Post