കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു


കോഴിക്കോട് :- കുറ്റ്യാടി കടന്തപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊരത്ത് സ്വദേശി ഷാഹുൽ രാജ് ആണ് മരിച്ചത്. പശുക്കടവ് പൃക്കൻതോട് കെഎസ്‌ഇബി ഡാം സൈറ്റിന് സമീപമാണ് അപകടമുണ്ടായത്. വേളം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ഷാഹുൽ രാജ്. പരീക്ഷ കഴിഞ്ഞതിന് ശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Previous Post Next Post