കരിങ്കൽക്കുഴി :- കേരള പ്രവാസി സംഘം കൊളച്ചേരി പഞ്ചായത്ത് തല കുടുംബസംഗമം സംഘടിപ്പിച്ചു. കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക ഹാളിൽ നടന്ന സംഗമം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി സംഘം ചേലേരി വില്ലേജ് സെക്രട്ടറി പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി ശിവൻ കെ.വി, ടി.കെ മുഹമ്മദ്, എ.സുബൈർ, ചേലേരി വില്ലേജ് സെക്രട്ടറി എം.പി ശ്രീശൻ എന്നിവർ സംസാരിച്ചു. കൊളച്ചേരി വില്ലേജ് സെക്രട്ടറി സി.പ്രകാശൻ സ്വാഗതവും പ്രസിഡന്റ് കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.


