മുളഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ടക്കൈകടവിൽ മുളതൈകൾ വെച്ച് പിടിപ്പിച്ചു


മയ്യിൽ :- മയ്യിൽ കൃഷി ഭവനും തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുളഗ്രാമം പദ്ധതിയുടെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കണ്ടക്കൈക്കടവ് പൊതുഭൂമിയിൽ മുളതൈകൾ വെച്ച് പിടിപ്പിച്ചു. 

മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ സൈമാബീ, വാണി ദേവി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





Previous Post Next Post