മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം വിജയൻ വയലപ്ര എഴുതിയ 'കണ്ടക്കൈ' എന്ന നോവലിന്റെ ആസ്വാദനവും ആദര സദസ്സും സംഘടിപ്പിച്ചു. വി പി ബാബുരാജ് ആസ്വാദനം അവതരിപ്പിച്ചു. എം.സി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
വി.വി ശാന്തകുമാരി, വി.വി സുനിൽ കുമാർ, ടി.കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ വിജയൻ വയലപ്രയ്ക്ക് വി.പി ബാബുരാജ് ഉപഹാരം കൈമാറി. വിജയൻ വയലപ്ര മറുപടി പ്രസംഗം നടത്തി. കെ.പി രമേശൻ സ്വാഗതവും എം.രവീന്ദ്രൻ നന്ദിയും പറഞ്ഞു.


