പള്ളിക്കുളത്തെ മത്സ്യവ്യാപാരി ഷിജു വാഹനാപകടത്തിൽ മരിച്ചു

 


കണ്ണൂർ:-പയ്യാമ്പലം ബീച്ച് റോഡ് പള്ളിയാംമൂലയിൽ കാറും ബൈക്കും കൂട്ടി യിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.അഴീക്കോട് നീർക്കടവ് എൽ പി സ്കൂളിനു സമീപം അഴിയിട്ട വളപ്പിൽ ഷിജു(44)വാണ് മരിച്ചത്. കണ്ണൂർ ഭാഗത്തുനിന്നു നീർക്കടവിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. 

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.പള്ളിക്കുളത്ത് മത്സ്യവ്യാപാരിയാണ്,പരേതരായ ശ്രീധരന്റെയും ഉഷയുടെയും മകനാണ്.

ഭാര്യ: മഞ്ജുഷ

മകൻ യാദവ് ഷിജു. സഹോദരി: സിനി. സംസ്കാരം ഇന്ന് 3ന് സമുദായ ശ്മശാനത്തിൽ നടക്കും.



Previous Post Next Post