കത്തിക്കയറി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം


തിരുവനന്തപുരം :- സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഈ വർഷത്തെ ഏറ്റവും ഉയരത്തിലെത്തി. പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമം തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്‌ച ഉപയോഗം 10.52 കോടി യൂണിറ്റ് ആയിരുന്നു. മാർച്ചിലെ ഏറ്റവും ഉയർന്ന ഉപയോഗം. 

പീക്ക് സമയത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ചതും അന്നാണ്. പലയിടത്തും ലോഡ് താങ്ങാനാകാതെ ഫീഡറുകൾ ട്രിപ് ആയി. പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ചൊവ്വാഴ്ച 5621 മെഗാവാട്ട് കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമുണ്ടായത് 2024 മേയ് 3 ന് ആണ്- 11.59 കോടി യൂണിറ്റ് ആയിരുന്നു. 

Previous Post Next Post