കണ്ണൂർ :- കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതി കലാകാര കലാസമിതി സംഗമം നടത്തി. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ നീലേശ്വരം, എം.കെ മനോഹരൻ, ജിജു ഒറപ്പടി, രതീഷ് പയ്യന്നൂർ, വിനോദ് നാരോത്ത്, കുഞ്ഞികൃഷ്ണൻ ചെറുപഴശ്ശി, എം.വി നാരായണൻ മയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പ്രസിഡൻ്റ് ടി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. 10 കലാസമിതികൾക്ക് ബെസ്റ്റ് ഫെർമോമെൻസ് അവാർഡ് നൽകി. 14 മുതിർന്ന നാടക പ്രവർത്തകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും ഇ.മോഹനൻ കുറ്റിക്കോൽ നന്ദിയും പറഞ്ഞു. തുടർന്ന് പൊന്നാമ്പലയുടെ നാടൻപാട്ടും അരങ്ങേറി.





