പഴയങ്ങാടി :- ക്ഷേത്രകലാ അക്കാദമിയുടെ 2024- 25ലെ ക്ഷേത്രകലാ പുരസ്കാരം, ഗുരു പൂജ അവാർഡ്, യുവപ്രതിഭാ പുരസ്കാരം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം അക്കാദമിയുടെ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത് പൂരിപ്പി ച്ച് അയയ്ക്കണം.
കഥകളി, അക്ഷരശ്ലോകം, ലോഹശിൽപം, ദാരുശിൽപം, ചുമർചിത്രം, ശിലാശിൽപം, ചെങ്കൽശിൽപം, ഓട്ടൻതുള്ളൽ, ക്ഷേത്രവൈജ്ഞാനിക സാഹിത്യം, കൃഷ്ണനാട്ടം, ചാ ക്യാർക്കൂത്ത്, ബ്രാഹ്മണിപ്പാട്ട്, ക്ഷേത്രവാദ്യം, കളമെഴുത്ത്, തീയാടിക്കൂത്ത്, തിരുവലങ്കാരമാലകെട്ട്, സോപാനസംഗീതം, മോഹിനിയാട്ടം, കൂടിയാട്ടം, യക്ഷഗാനം, ശാസ്ത്രീയ സംഗീതം, നങ്ങ്യാർക്കൂത്ത്, പാഠകം, തിടമ്പു നൃത്തം, തോൽപാവക്കൂത്ത്, കോൽക്കളി, ജീവത, ക്ഷേത്രകലാ ഡോക്യുമെന്ററി, ദാരുശിൽപങ്ങൾക്ക് ജൈവവർണം നൽകൽ, ക്ഷേത്രങ്ങൾക്കുള്ള ഓലക്കുട നിർമാണം എന്നീ ക്ഷേത്രകലകളിൽ പ്രാവീണ്യം നേടിയവർക്കാണ് അവാർഡ് നൽകുന്നത്.
2023-24ൽ പ്രസിദ്ധീകരിച്ച ക്ഷേത്രവൈജ്ഞാനിക സാഹിത്യകൃതികളുടെ 3 കോപ്പികൾ ഈ ഇനത്തിൽ അപേക്ഷിക്കുന്നവർ അയയ്ക്കണം. ക്ഷേത്രകലകളിലുള്ള പരിചയ മുൾപ്പെടെ അതത് മേഖലകളിലെ മികവ് തെളിയിക്കാനുള്ള സാക്ഷ്യപത് പകർപ്പുകൾ, ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ അപേക്ഷകളോടൊപ്പം സെക്രട്ടറി ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പി.ഒ പഴയങ്ങാടി. കണ്ണൂർ - 670303 എന്ന വിലാസത്തിൽ മാർച്ച് 31ന് അകം അയക്കണം. ഫോൺ : 9847510589, 04972986030
