ഒന്നാം പിറന്നാൾ ദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


പാട്ടയം :- പാലപ്പറമ്പിലെ ഷിജിത്ത് - നിമിഷ ദമ്പതികളുടെ മകൾ നൈറ നതാഷ ഷിജിത്തിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ സംഭാവന നൽകി. വായനശാല എക്സിക്യൂട്ടീവ് അംഗം  ടി.വി അനിരുദ്ധൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

വായനശാല സെക്രട്ടറി എം.കെ മനേഷ്, ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ്, ഷിജിത്തിന്റെ കുടുംബാംഗങ്ങളായ നളിനി, നിമിഷ, സവിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post