തനിച്ച് താമസിക്കുകയായിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട് :- തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ(47) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ കൊടുവള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് വീടിന്റെ മുൻഭാഗത്തെ ബെഡ് റൂമിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് പരിശോധനയ്ക്കെ‌ത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിലും മറ്റ് ക്രിമിനൽ കേസിലും പ്രതിയാണ് മഹേഷ് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post