പിറന്നാൾ ദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് വാക്കർ സംഭാവന നൽകി


ചേലേരി :- ചേലേരി യു.പി സ്കൂളിന് സമീപത്തെ 'സൗമ്യ നിവാസി'ൽ സന്ദീപ് - പി.കെ വൈഷ്ണവി ദമ്പതികളുടെ മകൾ യാഷ്മി സന്ദീപിൻ്റെ മൂന്നാം ജന്മദിനത്തിൻ്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് വാക്കർ സംഭാവന നൽകി.

യാഷ്മി സന്ദീപിൽ നിന്നും സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ വാക്കർ ഏറ്റുവാങ്ങി. സ്പർശനം പ്രവർത്തകരായ പി.രഘുനാഥൻ, ഷനോജ് പി.കെ, ഷൈബു.ആർ, കുടുംബാംഗങ്ങളായ ഒ.വി രാമചന്ദ്രൻ, പി.ഇന്ദിര, വൈഷ്ണവി സന്ദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post