ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


കണ്ണൂർ :- ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ജെ.ബി.എം സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജെ.ബി.എം ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. 

കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രഖ്യാപനം നടത്തി. സി.പി സന്തോഷ് കുമാർ, എ.കെ ദീപേഷ്, ബി.ആനന്ദ ബാബു, കെ.കെ ഗീത, പി.കെ ഇന്ദിര, കെ.കെ ബീന, പി.പി രജീഷ്, വി.പി നീതുപ്രിയ എന്നിവർ സംസാരിച്ചു.

Previous Post Next Post