ഇഫ്താർ വിരുന്നൊരുക്കി നൂഞ്ഞേരിയിലെ ഒലിവ് കമ്മ്യൂണിറ്റി


ചേലേരി :- ഒലിവ് കമ്മ്യൂണിറ്റി നൂഞ്ഞേരിയുടെ നേതൃത്വത്തിൽ സിദ്ധിക്ക് പള്ളിയിൽ ഇഫ്താർ സംഗമവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. സിദ്ധിക്ക് പള്ളി ഖത്തീബ് മുഹമ്മദ്‌ കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ നൂഞ്ഞേരി മഹല്ല് ഖത്തീബ് അഷ്‌റഫ്‌ അൽ ഖാസിമി ദുആ മജ്‌ലിസ്ന് നേതൃത്വം നൽകി.

വാർഡ് മെമ്പർ ഹിളർ സി.എച്ച്‌, ദർസ് വിദ്യാർത്ഥികൾ, നാട്ടുകാർ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. പള്ളി മെമ്പർമ്മാരുടെ സഹകരണത്തോടെ പലതരം വിഭവങ്ങളും ഫ്രൂട്സ്കളും ഒരുക്കി.  ഒലിവ് മെമ്പർമാരായ സർമത്.കെ, മുഹമ്മദ്‌ കെ.സി, മുനീർ.എ, അൻസാർ, നിസാർ.കെ,  അദ്നാൻ എന്നിവർ നേതൃത്വം നൽകി. ഒലിവ് മെമ്പർ നാസർ.കെ നന്ദി പറഞ്ഞു.

Previous Post Next Post