എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ 'ജനങ്ങളോടൊപ്പം ജനപ്രതിനിധി' ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ തലത്തിൽ 'ജനങ്ങളോടൊപ്പം ജനപ്രതിനിധി' ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ അംഗം ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. പ്രശസ്ത‌ സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ബിന്ദു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി.ഡി.ഒ ടി.വി രഘുവരൻ പദ്ധതി വിശദീകരണം നടത്തി. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പുരുഷോത്തമൻ, പി.കെ ദീപ, പ്രസന്ന ശശീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.അനിൽ കുമാർ, കെ ബാലസുബ്രഹ്മണ്യൻ, കെ.ദീപ, എം.വി ഷിജിൻ, പി.പി നാരായണൻ, നാടക പ്രവർത്തകൻ വത്സൻ കൊളച്ചേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ. രാമകൃഷ്ണണൻ മാസ്റ്റർ ഏവർക്കും സ്വാഗതവും പി.പി. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. തുടർന്ന്  വാടി സജി അവതരിപ്പിച്ച 'മക്കൾ' ഏകപാത്ര നാടകവും യുവധാര വനിതാവേദി അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.










Previous Post Next Post