പെരുമാച്ചേരി:- പെരുമാച്ചേരിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.കെ.നാരായണൻ [92] നിര്യാതനായി.. മുൻ മയ്യിൻ ഗ്രാമ പഞ്ചായത്ത് മെമ്പർ, മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ട്, കർഷകകോൺഗ്രസ്സ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് പ്രസിഡണ്ട്, പെരുമാച്ചേരി യു.പി. സ്കൂൾ പി.ടി.എ പ്രസിഡണ്ട്, ഇരിക്കൂർ ബ്ലോക്ക് ബിൽഡിങ്ങ് സൊസെറ്റി വൈസ് പ്രസിഡണ്ട് മന്ദമ്പേത്ത് മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രം പ്രസിഡണ്ട് സിക്രട്ടറി പെരുമാച്ചേരി ഇളനീർ മഠത്തിലെ കാരണവർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:- നാരായണി
മക്കൾ:- ശോഭ, വസന്ത, രമ,മഹിന്ദ്രൻ പരേതനായ പ്രകാശൻ
മരുമക്കൾ:- കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, ശ്രീജ, ഷീജ പരേതനായ രതീഷ്.
സംസ്കാരം ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.
