വഴിയരികിൽ കിടക്കവേ ശരീരത്തിലൂടെ കാർ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം


വടകര :- വടകരയിൽ വഴിയരികിൽ കിടക്കുകയായിരുന്ന മധ്യവയസ്കന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ദാരുണമായ അപകടത്തിൽ തമിഴ്‌നാട് കാരൂർ സ്വദേശി മണി എന്നയാൾക്ക് ജീവൻ നഷ്ടമായി. വടകര എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപം നാഷണൽ ലോഡ്‌ജ്‌ പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം. 

ലോഡ്‌ജ് പരിസരത്തെ വഴിയിൽ കിടക്കുകയായിരുന്നു മണി. ലോഡ്‌ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. മരിച്ച മണി വടകരയിലെ ഹോട്ടലുകളിലും മറ്റും തൊഴിലെടുത്തു വരികയായിരുന്നു. ഇയാൾ കടവരാന്തകളിലും ഫൂട് പാത്തിലുമൊക്കെയാണ് കിടക്കാറുള്ളത്.

Previous Post Next Post