കൊളച്ചേരി :- IMCC അബുദാബി കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി മുഖേന റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി.
INL ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കയ്യങ്കോട് ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറർ മുസ്തഫ കാട്ടാമ്പള്ളി, കൊളച്ചേരി പഞ്ചായത്ത് ഭാരവാഹികളായ നുറുദ്ദിൻ പി.കെ.ടി, ഖാലിദ് പി.കെ.ടി എന്നിവർ സംസാരിച്ചു.
