തമ്മിലടിക്കുന്നവരെ എങ്ങിനെ വിശ്വസിക്കും; ഇപി ജയരാജൻ

 


കണ്ണൂര്‍:-ബി ജെ പിയുമായി ഇടത് മുന്നണി ഡീലുണ്ടാക്കിയെന്ന യു ഡി എഫിന്റെ നുണപ്രചരണം കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍.കണ്ണൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പൊതു പര്യടനം കുന്നത്ത്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നവരാണ് ഇടത് പക്ഷം. ബി ജെ പി ബന്ധം ആരോപിച്ച് ന്യൂന പക്ഷങ്ങളെ അകറ്റാമെന്നത് വ്യാമോഹമാണ്. ഇടതു പക്ഷം ദുര്‍ബലപ്പെട്ടാല്‍ നാടാകെ ദുര്‍ബലപ്പെടുമെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്.വലിയ പരാജയഭീതിയിലാണ് യു ഡി എഫ്. അത് കൊണ്ടാണ് ഇത്തരം കുപ്രചരണങ്ങള്‍ ഉന്നയിക്കുന്നത്.ഇത് കൊണ്ടൊന്നും എല്‍ ഡി എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്‍പ്പിക്കാനാവില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ പോലും തമ്മിലടിക്കുന്ന പാര്‍ട്ടിക്കെങ്ങനെയാണ് ഭരണം കയ്യാളാന്‍ കഴിയുകയെന്ന് ആലോചിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Previous Post Next Post