തളിപ്പറമ്പ് :- നിയമസഭാ തെരഞ്ഞെടുപ്പിൽ CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർഥിയാകും. CPIM കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സണുമാണ് പി.കെ ശ്യാമള.
കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് പേരാവൂരിൽ ശൈലജയുടെ എതിർ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മട്ടന്നൂർ മണ്ഡലത്തിൽ കെ.കെ ശൈലജ വിജയിച്ചത്. CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി പട്ടിക അംഗീകരിച്ചു.
