ഒരു ലക്ഷത്തിന് തൊട്ടരികിലെത്തി സ്വ‍‌ർണ്ണവില ; രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ, പവന് ഇന്ന് വില ഇടിഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1 സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ​ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. 

മാ‌‌ർച്ച് 21ന് 1,07,040 രൂപയായിരുന്നു 1 പവൻ സ്വ‌ർണത്തിന്റെ വില. ഇന്നലെ ഞായറാഴ്ച വിപണിയിൽ വില മാറ്റമുണ്ടായില്ല. ഇങ്ങനെ കുത്തനെ കുറയുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റിൽ സ്വ‍‌ർണ വിലയെന്ന് പറയും. ഈ മാസത്തെ ഇതുവരെയുള്ള മുഴുവൻ നിരക്കറിയാം.

Previous Post Next Post