കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.വത്സന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, ഫാസില കെ.സി, ദീപ പി.കെ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെർപേഴ്സൺ പി.വി റഹ്മത്ത് സ്വാഗതവും ICDS സൂപ്പർവൈസർ ശ്രീദേവി നന്ദിയും പറഞ്ഞു. 

Previous Post Next Post