അഴീക്കോട് മണ്ഡലം LDF സ്ഥാനാർത്ഥി കെ.വി. സുമേഷ് തിരഞ്ഞെടുപ്പ് പര്യടനം പുഴാതി സോണിൽ നടത്തി

 


നാറാത്ത്:- അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം നാറാത്ത് മേഖലയിൽ പുരോഗമിക്കുന്നു. പര്യടനത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച് നാറാത്ത് പഞ്ചായത്ത് - പുഴാതി സോണിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം നടന്നത്.

രാവിലെ 9 മണിക്ക് കമ്പിൽ തെരുവിൽ നിന്നാണ് ഇന്നത്തെ പര്യടന പരിപാടികൾക്ക് തുടക്കമായത്. നാറാത്ത് മേഖലയിലെ സ്വീകരണ കേന്ദ്രത്തിൽ വെച്ച് പ്രശസ്‌ത സോപാന സംഗീതാചാര്യനും ഓട്ടൻതുള്ളൽ കലാകാരനുമായ പയ്യന്നൂർ കൃഷ്ണമണിമാരാർ സ്ഥാനാർത്ഥിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് കെ.വി. സുമേഷ് വോട്ടർമാരെ നേരിൽ കാണുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സമൂഹത്തിന്റെറെ നാനാതുറകളിൽ പെട്ടവരും പ്രമുഖ വ്യക്തികളും ഉൾപ്പെടെ നിരവധി പേർ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു. നാറാത്ത് മേഖലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊറ്റാളിയിലാണ് പര്യടനം സമാപിച്ചത്

Previous Post Next Post